അദാനിയുടേത് മെഗാ കുംഭകോണമെന്ന് കെ.സി. വേണുഗോപാൽ
Thursday, August 31, 2023 5:11 PM IST
ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് "അദാനി മെഗാ കുംഭകോണം' എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അധികാരമേറ്റതുമുതൽ പ്രധാനമന്ത്രിയുടെ ഏക അജൻഡ ഉറ്റ സുഹൃത്തിനെ സന്പന്നനാക്കുകയാണ്. പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും കെ.സി. ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര കണ്ടെത്തലുമായി മറ്റൊരു റിപ്പോർട്ട് കൂടി ഇന്ന് പുറത്തുവന്നിരുന്നു. ജനുവരിയിൽ പുറത്ത് വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (ഒസിസിആർപി) പുതിയ റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടത്.
നിഴൽ കന്പനികൾ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്നും ഒസിസിആർപി പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസിലുള്ള ചില വ്യാജ കന്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കന്പനിയിൽ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ മുഖ്യ ആരോപണം.