തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കും പോ​ലീ​സി​നു​മാ​യി ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം ധൂ​ർ​ത്തും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ഓ​ണം ഉ​ണ്ണാ​ൻ പോ​ലും ജ​നം ബു​ദ്ധി​മു​ട്ടു​ന്പോ​ൾ കോ​ടി​ക​ൾ മു​ട​ക്കി മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ്ര​തി​മാ​സം 25 മ​ണി​ക്കൂ​ർ പ​റ​ക്കാ​ൻ 80 ല​ക്ഷം രൂ​പ​യാ​ണ് ക​രാ​ർ. ബാ​ക്കി ഓ​രോ മ​ണി​ക്കൂ​റി​നും 90,000 രൂ​പ അ​ധി​കം ന​ൽ​ക​ണം.

ട്ര​ഷ​റി​യി​ൽ ചെ​ക്ക് മാ​റ്റാ​നാ​കാ​ത്ത അ​വ​സ്ഥ​യു​ള്ള​പ്പോ​ഴാ​ണ് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 22 കോ​ടി​യോ​ളം ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് പി​ണ​റാ​യി വി​ജ​യ​ൻ പൊ​ടി​ച്ചി​രു​ന്നു.

ശ്രീ​ല​ങ്ക​യ്ക്കും പാ​ക്കി​സ്ഥാ​നും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഇ​ത്ത​രം ധൂ​ർ​ത്തും ധി​ക്കാ​ര​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.