യുവ ഇന്ത്യൻ മിഡ്ഫീൽഡർ ഫ്രെഡ്ഡി ലാല്ലമ്വാമ ബ്ലാസ്റ്റേഴ്സിൽ
Friday, September 1, 2023 4:02 AM IST
കോട്ടയം: ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയൊരു താരംകൂടി. പഞ്ചാബ് എഫ്സി മിഡ്ഫീൽഡറായ ഫ്രെഡ്ഡി ലാല്ലമ്വാമയാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2026വരെ നീളുന്ന കരാറിൽ താരം ഒപ്പുവച്ചു.
ഐ ലീഗില്‍ പഞ്ചാബ് എഫ്സിക്കൊപ്പം മികച്ച പ്രകടനമാണ് 21കാരനായ ഈ മിസോറാം സ്വദേശി പുറത്തെടുത്തത്. 2022 സീസണില്‍ പഞ്ചാബ് എഫ്സിയ്ക്കൊപ്പം ഐ ലീഗ് കിരീടവും ഡിഫൻസീവ് മിഡ്ഫീൽഡറായ താരം നേടി.
കഴിഞ്ഞ സീസണില്‍ ഹീറോ സൂപ്പര്‍ കപ്പിലും ഐ ലീഗിലുമായി പഞ്ചാബിന് വേണ്ടി 22 മത്സരങ്ങളിലാണ് ഫ്രെഡി ബൂട്ടണിഞ്ഞിട്ടുള്ളത്.