ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 290 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ.

റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ അ​രു​ണ്‍​കു​മാ​ർ മൊ​ഹ​ന്ത, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​മീ​ർ ഖാ​ൻ, ടെ​ക്നീ​ഷ​ൻ പ​പ്പു​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് കാ​ര​ണം സി​ഗ്‌​ന​ലിം​ഗ്, ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ വീ​ഴ്ച​യാ​ണെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. സി​ഗ്ന​ലിം​ഗ് റൂ​മി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ജൂ​ണ്‍ 28-ന് ​റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ റെ​യി​ൽ​വേ ബോ​ർ​ഡി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ട്രാ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ട്രെ​യി​ൻ ക​ട​ത്തി​വി​ടു​ന്ന​തി​ന് ഗ്രീ​ൻ സി​ഗ്ന​ൽ ന​ൽ​കി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജൂ​ൺ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ, ഷാ​ലി​മാ​റി​ൽ നി​ന്ന് ചെ​ന്നൈ സെ​ൻ​ട്ര​ലി​ലേ​ക്ക് പോ​യ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ്, യ​ശ്വ​ന്ത്പു​രി​ൽ നി​ന്ന് ഹൗ​റ​യി​ലേ​ക്ക് പോ​യ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ സ​മീ​പ​ത്തെ ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.