കോ​ഴി​ക്കോ​ട്: കി​ട​പ്പു​മു​റി​യി​ൽ ന​ഴ്സ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​നി​യാ​യ സ​ഹ​ല ബാ​നു (21) ആ​ണ് മ​രി​ച്ച​ത്. നെ​ൻ​മേ​നി അ​ര​ങ്ങാ​ൽ ബ​ഷീ​റി​ന്‍റെ മ​ക​ളാ​ണ്.

പാ​ലാ​ഴി​യി​ലു​ള്ള ഇ​ക്ര ക​മ്യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ള്ള ഡ്യൂ​ട്ടി​ക്കു സ​ഹ​ല വ​രാ​തെ വ​ന്ന​തോ​ടെ സഹപ്രവർത്തകർ താ​മ​സ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ച് എ​ത്തി​. ആശുപത്രിയുടെ തന്നെ മുകൾ നിലയിലുള്ള കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുറി അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ കുത്തിതുറന്ന് അകത്ത് കയറിയാണ് മൃതദേഹം താഴെയിറക്കിയത്. കേസിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.