ടിൻസുകിയ-ബംഗളൂരു എക്സ്പ്രസ് എസി കോച്ചിൽ പുക
Sunday, September 3, 2023 3:23 AM IST
കോൽക്കത്ത: ടിൻസുകിയ-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എസി കോച്ചിനുള്ളിൽ പുക. ട്രെയിൻ പശ്ചിമ ബംഗാളിലെ മാൾഡ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പുക കണ്ടെത്തിത്. ബോഗി ഉടൻ മാറ്റിയതിനാൽ അപകടം ഒഴിവായി.
മാൾഡ ജംഗ്ഷനിൽ നിർത്തിയതിനുശേഷം ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോഴാണ് പുക കണ്ടത്. ശനിയാഴ്ച രാത്രി ഏഴോടെ ബി1 കോച്ചിൽ പുക കണ്ടെത്തിയതെന്ന് ഈസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോച്ചിൽ പുക മാത്രമാണ് കണ്ടെത്തിയതെന്നും അതിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.