ഡൽഹിയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
Sunday, September 3, 2023 7:11 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. ഹരിയാനയിലെ പാൽവാലിലേക്ക് ഡൽഹിയിൽനിന്നും പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
പ്രധാന ലൈനിൽ നിസാമുദ്ദീനും തിലക് ബ്രിഡ്ജിനും ഇടയിലാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
ഞായറാഴ്ച രാവിലെ 9.47 ന് ആയിരുന്നു സംഭവം. ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിയാണ് പാളം തെറ്റിയത്.