ഗോവയിൽ ഇറ്റാലിയൻ ഡിജെ 55 ലക്ഷത്തിന്റെ മയക്കുമരുന്നുമായി പിടിയിൽ
Monday, September 4, 2023 7:22 AM IST
പനാജി: എൽഎസ്ഡിയും ചരസും ഉൾപ്പെടെ 55 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഇറ്റാലിയൻ ഡിസ്ക് ജോക്കി (ഡിജെ) അറസ്റ്റിൽ. വടക്കൻ ഗോവയിലെ അസാഗാവോ ഗ്രാമത്തിൽ താമസിക്കുന്ന ജോക്കിയെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്.
ഡിജെ ബോബിൾഹെഡ് എന്ന പേരിൽ അറിയപ്പെടുന്ന മൈക്കൽ ലോറൻസ് സ്റ്റെഫെനോനിയെയും സുഹൃത്ത് നീൽ വാൾട്ടറിനെയും അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ബോസ്യൂട്ട് സിൽവ പറഞ്ഞു.
നോർത്ത് ഗോവയുടെ തീരപ്രദേശത്തെ വിവിധ നിശാക്ലബ്ബുകളിൽ സ്റ്റെഫെനോണി പ്രകടനം നടത്തുന്നു.