കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 44,240 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 48,256 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,032 രൂപയാണ് വിപണി വില.

ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 80 രൂപയും എട്ട് ഗ്രാമിന് 640 രൂപയുമാണ് വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,944 യുഎസ് ഡോളറായിട്ടുണ്ട്.