കോടതിയലക്ഷ്യ നടപടി; സിപിഎം ജില്ലാ സെക്രട്ടറി ഹൈക്കോടതിയില്‍ ഹാജരായേക്കും
Tuesday, September 5, 2023 11:48 AM IST
ഇടുക്കി: കോടതിയലക്ഷ്യ നടപടിയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഹൈക്കോടതി വിലക്ക് പാലിക്കാതെ പാര്‍ട്ടി ഓഫീസ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് വിശദീകരണം നല്‍കുക.
ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ലോക്കല്‍ കമ്മിറ്റി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ വിലക്ക് ലംഘിച്ച് രാത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് കോടതിയലക്ഷ്യ കേസിന് ആധാരം.
മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കൊപ്പമാണ് കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കുന്നത്.