ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി
Tuesday, September 5, 2023 5:24 PM IST
ന്യൂഡൽഹി: ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു കാഷ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെതിരായ ഹർജികളിൽ വാദം പൂർത്തായി.
വാദങ്ങൾ വിശദമായി പരിശോധിക്കുമെന്നും വിധി ഉടൻ പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
മൂന്ന് വർഷം മുമ്പ് ഫയൽ ചെയ്ത ഹർജികൾ ഈയിടെയാണ് സുപ്രീം കോടതി വാദത്തിനായി പരിഗണിച്ചത്. 16 ദിവസം നീണ്ടുനിന്ന വാദത്തിനിടെ, ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരെയും വാദങ്ങൾ ഉയർന്നിരുന്നു.