മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
Wednesday, September 6, 2023 7:38 AM IST
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.
രാത്രി 12 മണിയോടെയായിരു ന്നു അപകടം നടന്നത്. കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
ഫയര്‍ ആൻഡ് റസ്ക്യൂ ടീമും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.