ഇ​ത് സാ​മാ​ന്യ ബു​ദ്ധി​യു​ള്ള ഒ​രാ​ളു​ടെ പ​രാ​മ​ര്‍​ശ​മ​ല്ല: എം.​വി.​ഗോ​വി​ന്ദ​ന് കെ ​സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി
ഇ​ത് സാ​മാ​ന്യ ബു​ദ്ധി​യു​ള്ള ഒ​രാ​ളു​ടെ പ​രാ​മ​ര്‍​ശ​മ​ല്ല: എം.​വി.​ഗോ​വി​ന്ദ​ന് കെ ​സു​ധാ​ക​ര​ന്‍റെ മ​റു​പ​ടി
Wednesday, September 6, 2023 8:22 PM IST
ക​ണ്ണൂ​ര്‍: പു​തു​പ്പ​ള്ളി​യി​ല്‍ സി​പി​എ​മ്മി​ന് പ​രാ​ജ​യ​ഭീ​തി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. അ​ത് മ​റ​ച്ചു​വെ​യ്ക്കാ​നാ​ണ് ബി​ജെ​പി വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യാാ​യി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

നേ​ര​ത്തെ, പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബി​ജെ​പി​യു​ടെ വോ​ട്ട് വാ​ങ്ങി​യെ​ന്ന് ത​നി​ക്ക് സം​ശ​യം ഉ​ണ്ടെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് 19,000ല്‍​പ​രം വോ​ട്ടു​ണ്ട്. ചാ​ണ്ടി ഉ​മ്മ​ന്‍ ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​വോ​ട്ടു​വാ​ങ്ങ​ല്‍ ആ​ണ് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.


എ​ന്നാ​ല്‍ ഇ​ത് സാ​മാ​ന്യ ബു​ദ്ധി​യു​ള്ള ഒ​രാ​ളു​ടെ പ​രാ​മ​ര്‍​ശ​മ​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു. പു​തു​പ്പ​ള്ളി​യി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ബോ​ധ​പൂ​ര്‍​വം ഉ​ണ്ടാ​ക്കി​യ കെ​ണി​യാ​ണ്. മു​ഴു​വ​ന്‍ യു​ഡി​എ​ഫ് വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​നാ​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ചാ​ണ്ടി ഉ​മ്മ​ന്‍റെ ആ​രോ​പ​ണം വ​സ്തു​താ​പ​ര​മാ​ണ്. പോ​ളിം​ഗ് ശ​ത​മാ​നം 80 ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​താ​യും കെ.​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

പോ​ളിം​ഗ് വൈ​കി​പ്പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ആ​രോ​പി​ച്ച​ത്. വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ല്‍​ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<