15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റിൽ
Wednesday, September 6, 2023 6:09 PM IST
പാലക്കാട്: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ അബ്ദുൽ റസാഖ്(48) ആണ് പിടിയിലായത്. ഇയാൾ ജോലി ചെയ്യുന്ന, പട്ടാമ്പി-എടപ്പാൾ റൂട്ടിൽ സർവീസ് നടത്തുന്ന ബസിനുള്ളിൽ വച്ചാണ് സംഭവം നടന്നത്.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്, സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് സംഭവത്തെപ്പറ്റി പരാതിപ്പെടുകയും ഇവർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.