വിചാരണ തടവുകാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; മണിക്കൂറുകൾക്ക് ശേഷം പിടിയിൽ
Thursday, September 7, 2023 6:34 AM IST
മുംബൈ: മുംബൈയിൽ വിചാരണ തടവുകാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു, താനെ ജില്ലയിലെ ഭയന്ദറിൽ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ വിവേക് വിശ്വനാഥ് ടോർഡെ(64) ആണ് രക്ഷപെട്ടത്. എന്നാൽ ഇയാളെ പിന്നീട് പിടികൂടി.
ഒരു ക്രിമിനൽ കേസിൽ അറസ്റ്റിലായി നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലായിരുന്നു വിവേക്. അവിടെ നിന്നും അദ്ദേഹത്തെ ചികിത്സയ്ക്കായി പോലീസ് സെൻട്രൽ മുംബൈയിലെ ജെജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു.
എന്നാൽ ഇവിടെ നിന്നും ഇയാൾ രക്ഷപെടുകയായിരുന്നു. രക്ഷപ്പെട്ടയാളെക്കുറിച്ച് ജെജെ മാർഗ് പോലീസ് മിരാ-ഭയന്ദർ വസായ്-വിരാറിലെ (എംബിവിവി) പോലീസുകാരെ അറിയിക്കുകയും തെരച്ചിൽ നടത്തുകയും ചെയ്തു.
പിന്നീട് ഇന്ദിരാ നഗർ ചേരിയിലെ ഒരു ശ്മശാനത്തിൽ ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടുകയും ജെജെ മാർഗ് പോലീസിന് കൈമാറുകയും ചെയ്തു. ഇന്ദിരാ നഗർ ചേരിയിലെ താമസക്കാരനായിരുന്നു ടോർഡെ.