മണിപ്പൂരിൽ വീണ്ടും വെടിവയ്പ്; രണ്ട് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു
Friday, September 8, 2023 10:16 PM IST
ഇംഫാൽ: മണിപ്പൂരിനെ അശാന്തമാക്കി വെടിവയ്പ് തുടരുന്നു. രണ്ടു പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെംഗ്നൗപാൽ ജില്ലയിലെ പല്ലേൽ മേഖലയിലാണ് വെടിവയ്പുണ്ടായത്.
പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യത്യസ്ത ഇടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
മണിപ്പുർ താഴ്വരയിലെ അഞ്ചു ജില്ലകളിൽ (ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, കാക്ചിംഗ്, തൗബൽ, ബിഷ്ണുപുർ) കഴിഞ്ഞ ദിവസം കർഫ്യൂവിൽ ഇളവ് അനുവദിച്ചിരുന്നു. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനാണ് ഇളവ് നല്‍കിയത്.