ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ഇ​നി വി​ജ​യ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​ൻ വെ​റ്റ​റ​ൻ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ അ​മേ​രി​ക്ക​ൻ യു​വ താ​രം ബെ​ൻ ഷെ​ൽ​ട്ട​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

36 കാ​ര​നാ​യ ജോ​ക്കോ 20 പ​തു​കാ​ര​ൻ ഷെ​ൽ​ട്ട​ണെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ളും ജോ​ക്കോ അ​നാ​യാ​സം നേ​ടി​യ​പ്പോ​ൾ അ​വ​സാ​ന സെ​റ്റി​ൽ അ​മേ​രി​ക്ക​ൻ പ​യ്യ​ൻ പൊ​രു​തി​നോ​ക്കി. എ​ന്നാ​ൽ ടെ​ന്നീ​സ് ഇ​തി​ഹാ​സ​ത്തി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തി​നു മു​ന്നി​ൽ ഷെ​ൽ​ട്ട​ണ് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. സ്കോ​ർ: 6-3 6-2 7-6 (7-4).

ഫൈ​ന​ലി​ൽ കാ​ർ​ലോ​സ് അ​ൽ‌​ക്ക​രാ​സ് ആ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ അ​ൽ​ക്ക​രാ​സ് ത​ന്നെ​യാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. അ​ന്ന് അ​ൽ​ക്ക​രാ​സി​നൊ​പ്പ​മാ​യി​രു​ന്നു ജ​യ​വും കി​രീ​ട​വും.

ന്യൂ​യോ​ർ​ക്കി​ലെ ഹാ​ർ​ഡ് കോ​ർ​ട്ടി​ൽ ക​ഥ മാ​റ്റി​യെ​ഴു​തി പു​തി​യ ച​രി​ത്ര​മാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് സെ​ർ​ബി​യ​ൻ താ​രം. ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​നേ​ട്ട​ങ്ങ​ളി​ൽ ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ താ​രം മാ​ർ​ഗ​ര​റ്റ് കോ​ർ​ട്ടി​ന്‍റെ റെ​ക്കോ​ർ​ഡി​ന് (24 ഗ്രാ​ൻ​സ്‌​ലാം) ഒ​പ്പ​മെ​ത്താ​ൻ ഇ​നി ജോ​ക്കോ​യ്ക്കു ഒ​രു വി​ജ​യ​ത്തി​ന്‍റെ അ​ക​ലം കൂ​ടി മാ​ത്രം.