രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തല്ലിച്ചതച്ചു; രണ്ട് പേര് കസ്റ്റഡിയില്‍
Sunday, September 10, 2023 10:45 AM IST
ജയ്പൂര്‍: രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ സ്ത്രീയെ തല്ലിച്ചതച്ചു. ബില്‍വാരയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
വിവാഹിതയായ സ്ത്രീയെ അക്രമികള്‍ ഒരു സ്ഥലത്തേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്ത്രീയെ നഗ്നയാക്കി തല്ലിച്ചതച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ അവശനിലയില്‍ കണ്ടെത്തിയവരാണ് വിവരം പോലീസില്‍ അറിയിച്ചത്.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.