ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം; 4.4 തീവ്രത
Monday, September 11, 2023 7:39 AM IST
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി വിശദമാക്കുന്നത് അനുസരിച്ച് തിങ്കളാഴ്ച പുലർച്ചെ 1.29നാണ് ഭൂകമ്പമുണ്ടായത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റര്‍ താഴെയാണ് പ്രകമ്പനമുണ്ടായത്. തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടര്‍ന്ന് നാശവും ഉണ്ടായിട്ടില്ല.