തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചോദ്യോത്തര വേളയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ.

ദൈവനാമത്തിലാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ എ.എന്‍.ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് ചാണ്ടി തനിക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.

ഇരിപ്പിടത്തിലേക്ക് മടങ്ങും മുമ്പ് പ്രതിപക്ഷ എംഎല്‍എമാരോടും അദ്ദേഹം കുശലാന്വേഷണം നടത്തി.