വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Monday, September 11, 2023 12:58 PM IST
മലപ്പുറം: താനൂരില്‍ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസല്‍, അഫ്സിയ ദമ്പതികളുടെ മകന് ഫര്സീന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞിന്റെ ദേഹത്തേയ്ക്ക് മതില് ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടനെ താനൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നേരത്തെ ചെറിയ വിള്ളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞ് വീണതെന്ന് നാട്ടുകാർ പറഞ്ഞു.