രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Tuesday, September 12, 2023 12:43 AM IST
മുംബൈ: സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിനെ ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഖതാവോ തഹ്സിലിലെ പുസേവാലി ഗ്രാമത്തിലാണ് സംഭവം നടന്നത്. മുൻകരുതൽ നടപടിയായി ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
തീയിട്ടതിനെ തുടർന്ന് ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മുതിർന്ന ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖല പോലീസ് വളഞ്ഞിരിക്കുകയാണ്.