ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ല; കാ​ണാ​താ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും സു​ഹൃ​ത്തി​നൊ​പ്പം ക​ണ്ടെ​ത്തി
ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ല; കാ​ണാ​താ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും സു​ഹൃ​ത്തി​നൊ​പ്പം  ക​ണ്ടെ​ത്തി
Tuesday, September 12, 2023 7:07 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്ന യു​വ​തി​യെയും കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി. തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യും ഇ​വ​രു​ടെ മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ​യു​മാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ പ്രി​ന്‍റോ പ്ര​സാ​ദി​നൊപ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് ഇ​വ​രെ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. താ​ന്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് സു​ഹൃ​ത്തി​നൊ​പ്പം പോ​യ​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​രു​വ​രും നേ​ര​ത്തേ മു​ത​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും നേ​ര​ത്തെ​യും യു​വ​തി ഇ​യാ​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​നാ​ല്‍ ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പ​രാ​തി​യു​മാ​യി ഭ​ര്‍​ത്താ​വ് രം​ഗ​ത്തെ​ത്തി​യ​ത്.

ത​നി​ക്കൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ചരിക്കു​മ്പോ​ള്‍ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<