പന്തളത്ത് ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
Wednesday, September 13, 2023 10:27 AM IST
പത്തനംതിട്ട: എംസി റോഡിൽ പന്തളത്തിന് സമീപം ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പന്തളം കുരന്പാലയിലാണ് ഇന്ന് രാവിലെയായിരുന്നു അപകടം.
ഡെലിവറി വാനിലെ യാത്രയ്ക്കാരായ കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48), ആലുവ എടത്തല സ്വദേശി ശ്യാം വി.എസ്. (30) എന്നിവരാണ് മരിച്ചത്.
നിരവധി ബസ് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.