മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ ഡാന്‍സാഫ് സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരാണ് മഞ്ചേരി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.

ഒന്നാം പ്രതി താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ 26ന് ആണ് നാല് പേരെയും പ്രതികളാക്കി അന്വേഷണ സംഘം കോടതിയില്‍ പ്രാഥമിക പ്രതിപട്ടിക സമര്‍പ്പിച്ചത്.