ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്ടം; കാസർഗോഡ് സ്വദേശി ജീവനൊടുക്കി
Thursday, September 14, 2023 5:47 PM IST
തൊടുപുഴ: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കാസർഗോഡ് വെള്ളരിക്കുണ്ട് റാണിപുരം പാറയ്ക്കൽ റെജി - റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്.
പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് റിസോർട്ടിനു സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഷ് ഏറെ നാളായി ഓൺലൈൻ റമ്മി കളിയിൽ അടിമയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങൾ റമ്മി കളിയിൽ നഷ്ടപ്പെട്ടതായാണ് വിവരം.