പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; വിവാദ പരാമർശവുമായി അലൻസിയർ
Thursday, September 14, 2023 8:39 PM IST
തിരുവനന്തപുരം: ചലചിത്ര പുരസ്കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്പോൾ ആണ്‍കരുത്തുള്ള പ്രതിമ തരണം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുന്പോൾ അഭിനയം നിർത്തും. സ്പെഷൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ നൽകണമെന്നും അലൻസിയർ പറഞ്ഞു.
പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് അലൻസിയറുടെ വിവാദ പരാമർശം.