""സോറി എനിക്കൊന്നുമറിയില്ല''; പുനഃസംഘടനയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷംസീറിന്റെ മറുപടി
Friday, September 15, 2023 11:38 AM IST
കൊച്ചി: മന്ത്രിസഭാ പുനഃസംഘടനയേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. താനും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഷംസീര്‍ പ്രതികരിച്ചു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ഷംസീറിന്റെ മറുപടി. മന്ത്രിസഭാ പുനഃസംഘനയുടെ ഭാഗമായി ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനും പകരം വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നവംബറില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. ഇതനുസരിച്ച് ഘടകകക്ഷി വകുപ്പുകളില്‍ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകുമെന്ന മുന്‍ധാരണ അനുസരിച്ച് കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായേക്കും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും.