ജമ്മു കാഷ്മീരിൽ രണ്ട് ലഷ്കർ ഭീകരർ പിടിയിൽ
Friday, September 15, 2023 5:41 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ രണ്ട് ലഷ്കർ ഇ തയിബ ഭീകരർ പിടിയിൽ. കാഷ്മീരിലെ ബാരാമുള്ളയിൽനിന്നാണ് ഭീകരർ പിടിയിലായത്. ഇവരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
രണ്ട് തോക്കുകളും അഞ്ച് ഗ്രനേഡുകളുമാണ് പിടിച്ചെടുത്തത്. ഇവർക്കെതിരെ കേസെടുത്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു.