ഇടിമിന്നലേറ്റ് മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു
Saturday, September 16, 2023 6:44 AM IST
ധർമശാല: ഹിമാചൽ പ്രദേശിൽ ഇടിമിന്നലേറ്റ് മുത്തച്ഛനും പേരക്കുട്ടിയും കൊല്ലപ്പെട്ടു. കാൻഗ്ര ജില്ലയിലെ പാലംപൂരിനടുത്തുള്ള രാഖ് ഗ്രാമത്തിലാണ് സംഭവം.
താക്കൂർ ദാസ്(69) ചെറുമകൻ അങ്കിത് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന ദാസിന്റെ ബന്ധു സഞ്ജയ് കുമാറാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്.
അതേസമയം, ധർമശാല സബ് ഡിവിഷന്റെ ഭാഗമായ മഹൽ ചക്ബൻ ധറിൽ ഇടിമിന്നലേറ്റ് 60-ലധികം ആടുകൾ ചത്തതായി റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനും പരിഹരിക്കാനും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ധർമശാല ധർമേഷ് റാമോത്ര മൃഗവകുപ്പിൽ നിന്നുള്ള സംഘത്തെ അയച്ചു.