മന്ത്രിസഭാ പുനഃസംഘടനയിൽ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി: കെ. സുധാകരൻ
Saturday, September 16, 2023 11:20 PM IST
മട്ടന്നൂർ: മന്ത്രിസഭാ പുനഃസംഘടനയിൽ ആദ്യം മാറേണ്ടത് മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മന്ത്രിമാരെ മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ല. മന്ത്രിസഭയുടെ മുഖം മുഖ്യമന്ത്രിയാണ്. അതാണ് ആദ്യം മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ സർക്കാരിനെതിരേ വിമർശനം ഉയർന്നു. തുരുമ്പിച്ച മന്ത്രിസഭയെന്ന് വിശേഷിപ്പിച്ചത് ബേബിയും ഐസക്കുമാണ്.
എൽഡിഎഫിലെ കലഹം, അത് അവരുടെ ആഭ്യന്തര കാര്യമാണ്. അതിൽ തലയിടാൻ യുഡിഎഫ് ഇല്ലെന്നും സുധാകരൻ പറഞ്ഞു.