പത്തനംതിട്ടയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
Sunday, September 17, 2023 7:40 AM IST
പത്തനംതിട്ട: കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു.
വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമൽജിത്ത് എന്നയാൾ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 11:30-ഓടെയാണ് അപകടം നടന്നത്. വിഷ്ണു, വിശ്വജിത്ത് എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അമൽജിത്ത് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.