മണിപ്പുരില്‍നിന്ന് ദ്രുതകര്‍മ സേനയെ പിന്‍വലിച്ചേക്കും
Monday, September 18, 2023 9:20 AM IST
ഇംഫാല്‍: മണിപ്പുരില്‍ നിന്ന് ദ്രുതകര്‍മ സേനയെ പിന്‍വലിക്കാന്‍ ആലോചനയുമായി കേന്ദ്രം. സംസ്ഥാനത്തെ കലാപ നിയന്ത്രണത്തിന് 10 കമ്പനി ദ്രുതകര്മസേനയെയാണ് വിന്യസിച്ചിരുന്നത്.
ഘട്ടം ഘട്ടമായി സേനയെ ഇവിടെനിന്ന് പിന്ലിക്കാനാണ് നീക്കം. കലാപനിയന്ത്രണത്തിനടക്കം ഉപയോഗിക്കുന്ന സംവിധാനമാണ് ദ്രുതകര്‍മസേന. മണിപ്പുരില്‍ ഇപ്പോഴുള്ളത് വിഘടനവാദമാണ്.
സേനയെ ഇവിടെ കൂടുതല്‍കാലം നിര്‍ത്തുന്നത് വിഘടനവാദത്തെ നേരിടാന്‍ പര്യാപ്തമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു ആലോചനയിലേക്ക് കടന്നതെന്നാണ് സൂചന.
അതേസമയം മണിപ്പുരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പടിഞ്ഞാറൻ ഇംഫാലിൽ ഞായറാഴ്ച അഞ്ച് പേരെ അത്യാധുനിക ആയുധങ്ങളുമായി പിടികൂടിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതായും വിവരമുണ്ട്.