പാര്‍ലമെന്റിലെ ഫോട്ടോസെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു
Tuesday, September 19, 2023 10:34 AM IST
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഫോട്ടോസെഷനിടെ രാജ്യസഭാ എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി നര്‍ഹരി അമീന് ആണ് കുഴഞ്ഞുവീണത്.
പിന്നീട് ആരോഗ്യനില വീണ്ടെടുത്ത ശേഷം ഇദ്ദേഹം ഫോട്ടോസെഷനില്‍ പങ്കെടുത്തെന്നാണ് വിവരം. അതേസമയം ഫോട്ടോസെഷന് പൂര്‍ത്തിയായതോടെ പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനത്തിന് ശേഷം എംപിമാര്‍ പുതിയ മന്ദിരത്തിലേക്ക് പോകും. ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് സമ്മേളനം ചേരുക.
ഭരണഘടനയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുക.