തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഭ​രി​ക്കു​ന്ന​ത് എ​ന്‍​ഡി​എ-​എ​ല്‍​ഡി​എ​ഫ് സ​ഖ്യ സ​ര്‍​ക്കാ​രാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍. നി​ല​വി​ൽ എ​ൻ​ഡി​എ ഘ​ട​ക​ഘ​ക്ഷി​യാ​യ ജെ​ഡി​എ​സ് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ​യി​ല്‍ തു​ട​രു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എം നേ​തൃ​ത്വ​വും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ചേ​ർ​ന്ന​താ​യി ജെ​ഡി​എ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും ജെ​ഡി​എ​സ് പ്ര​തി​നി​ധി ഇ​പ്പോ​ഴും സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രു​ക​യാ​ണ്.

വാ​തോ​രാ​തെ ബി​ജെ​പി വി​രു​ദ്ധ​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യോ എ​ൽ​ഡി​എ​ഫോ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ന്‍ ത​യ്യാ​റാ​കാ​ത്ത​തും വി​ചി​ത്ര​മാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ബി​ജെ​പി​ക്കെ​തി​രേ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ രൂ​പീ​ക​രി​ച്ച 'ഇ​ന്ത്യ' എ​ന്ന വി​ശാ​ല പ്ലാ​റ്റ്‌​ഫോ​മി​ല്‍ പാ​ര്‍​ട്ടി പ്ര​തി​നി​ധി വേ​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നി​ച്ച​തും കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ്.

ലാ​വ​ലി​നും സ്വ​ര്‍​ണ​ക്ക​ട​ത്തും മാ​സ​പ്പ​ടി​യും ബാ​ങ്ക് കൊ​ള്ള​യും ഉ​ള്‍​പ്പെ​ടെ അ​ഴി​മ​തി​ക​ളി​ലെ ഒ​ത്തു​തീ​ര്‍​പ്പും മോ​ദി​യോ​ടു​മു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ധേ​യ​ത്വ​വു​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ സി​പി​എം കേ​ര​ള ഘ​ട​ക​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ജെ​ഡി​എ​സി​നെ മു​ന്ന​ണി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​ട്ട് വേ​ണം സി​പി​ഐ​എം നേ​താ​ക്ക​ള്‍ സം​ഘ​പ​രി​വാ​ര്‍ വി​രു​ദ്ധ​ത സം​സാ​രി​ക്കാ​ന്‍ എ​ന്നും ഇ​തി​നു​ള്ള ആ​ർ​ജ്ജ​വം മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം നേ​തൃ​ത്വ​ത്തി​നും ഉ​ണ്ടോ​യെ​ന്നു മാ​ത്ര​മേ ഇ​നി അ​റി​യേ​ണ്ട​തു​ള്ളൂ​വെ​ന്നും സ​തീ​ശ​ൻ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.