ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: ഇന്ത്യ പുറത്ത്
Thursday, September 28, 2023 8:00 PM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്ത്. സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ ഇന്ത്യ തടുത്തെങ്കിലും രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോളുകൾ വീഴ്ത്തി സൗദി മുന്നേറി. മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി രണ്ടു ഗോളുകളും നേടിയത്.