പാലക്കാട്ട് മതിൽ ഇടിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Thursday, September 28, 2023 8:51 PM IST
പാലക്കാട്: മുതലമടയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. പോത്തമ്പാടം കാടംകുറിശിയിൽ വിൽസൺ-ഗീത ദമ്പതികളുടെ മകൻ വേദവ് ആണ് മരിച്ചത്.
മുത്തശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.