വയനാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്
Friday, September 29, 2023 3:16 PM IST
കല്‍പ്പറ്റ: വയനാട്ടില്‍ ദേശീയപാത 766-ലെ കൈനാട്ടിക്കു സമീപം ബൈപാസ് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ ആറരയോടെയാണ് അപകടം.
നടവയലില്‍നിന്നു ചങ്ങനാശേരിക്കുളള ബസും കര്‍ണാടകയിലേക്കു പോകുകയായിരുന്ന ലോറിയുമാണ് കുട്ടിയിടിച്ചത്.
ബസ് യാത്രക്കാരില്‍ പത്തു പേര്‍ക്കും ലോറി ഡ്രൈവര്‍ ചന്ദ്രനുമാണ് പരിക്ക്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചു. കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവറുടെ കാലിനാണ് പരിക്ക്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.