ആലപ്പുഴയില്‍ ആയിരംകുപ്പി വ്യാജമദ്യം പിടികൂടി
Sunday, October 1, 2023 7:29 PM IST
ആലപ്പുഴ: ആലപ്പുഴയില്‍ ആയിരംകുപ്പി വ്യാജമദ്യം എക്സൈസ് പിടികൂടി. ചേപ്പാടാണ് സംഭവം. വാടകവീട് കേന്ദ്രീകരിച്ച് വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജ ലേബലുകള്‍, സ്റ്റിക്കറുകള്‍, കമ്മീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.