ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
Thursday, October 5, 2023 5:17 AM IST
ന്യൂഡൽഹി: ഡല്‍ഹി പോലീസിലെ അസിസ്റ്റന്റ് കമ്മീഷണർ സ്വയം വെടിവച്ച് ജീവനൊടുക്കി. അനില്‍ ശിശോദിയ(55) ആണ് മരിച്ചത്.
തെക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡൽഹിയിലെ സൗത്ത്-വെസ്റ്റ് സോണിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി (എസിപി) ജോലി ചെയ്തു വരികയായിരുന്നു അനിൽ സിസോദിയ. മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.