കോളജ് കാമ്പസില്‍ സംഘര്‍ഷം; ഹരിയാനയില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി
Thursday, October 5, 2023 3:49 PM IST
ചണ്ഡീഗഡ്: ഹരിയാനയില്‍ കോളജ് കാമ്പസിനുള്ളില്‍വച്ച് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശിവം ആണ് കൊല്ലപ്പെട്ടത്.
ഭഗവാന് പരശുറാം കോളജില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശിവവും സുഹൃത്തുക്കളും കാന്റീനില്‍ ഇരിക്കുമ്പോള്‍ മറ്റൊരു സംഘം വിദ്യാര്‍ഥികളെത്തി ഇവരില്‍ ഒരാളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു. ഇത് ശിവം തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ഇതിനിടെയാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.