ഛത്തീസ്ഗഡിൽ പോലീസുകാരനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
Friday, October 6, 2023 2:55 AM IST
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ജവാനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. സംസ്ഥാന പോലീസിൽ പുതുതായി രൂപീകരിച്ച ബസ്തർ ഫൈറ്റേഴ്സ് അംഗ് ശങ്കർ കുഡിയമി(28)നെ സെപ്റ്റംബർ 29നാണു തട്ടിക്കൊണ്ടുപോയത്.
ശങ്കറിനെ തട്ടിക്കൊണ്ടു പോയ കാര്യം മാവോയിസ്റ്റുകൾ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആദിവാസി സംഘടനയായ സർവ ആദിവാസി സമാജ്(എസ്എഎസ്) മാവോയിസ്റ്റുകളോട് അഭ്യർഥിച്ചു. ഇറാംനാർ ഗ്രാമക്കാരനാണ് ശങ്കർ.