സിക്കിമിലെ മിന്നല്‍ പ്രളയം; 19 മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
Friday, October 6, 2023 8:51 AM IST
ഗാംഗ്ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ആറ് സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചവരില്‍ ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒഡീഷ സ്വദേശി സരോജ് കുമാര്‍ ദാസിനെയാണ് തിരിച്ചറിഞ്ഞത്. കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നുപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. സിക്കിമിലെ സ്കൂളുകളും കോളജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.