സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡിക്ക് ലഭിച്ചത് 188 പരാതികള്‍
Friday, October 6, 2023 6:41 PM IST
കൊച്ചി: സഹകരണ ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ 188 പരാതികള്‍. കരുവന്നൂര്‍ കേസില്‍ സതീഷ്കുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പരാതികള്‍ ലഭിച്ചത്.
ദുരൂഹ ഇടപാടുകളില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പരാതികളില്‍ പറയുന്നു. അതേസമയം കരുവന്നൂർ കള്ളപ്പണമിടപാടിൽ തൃശൂരിലെ എസ്ടി ജ്വല്ലറി ഉടമ കെ.കെ.സുനിൽകുമാർ, വ്യവസായി പി. ജയരാജ്, സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരം എന്നിവരെയും ഇഡി ചോദ്യം ചെയ്തു.