ഘോഷയാത്രകള്‍ക്കും പ്രകടനങ്ങള്‍ക്കും ഫീസ്; ഹര്‍ജിയിൽ വിശദീകരണം തേടി
Friday, October 6, 2023 11:45 PM IST
കൊച്ചി: ഘോഷയാത്രകള്‍ക്കും പ്രകടനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ആള് ഇന്ത്യ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജി പത്തു ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
സെപ്റ്റംബര്‍ പത്തിനാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ഈ ഉത്തരവു സമാധാനപരമായി ഘോഷയാത്ര നടത്താന്‍ ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.