മാർക്രം മാജിക്; ലോകകപ്പിൽ അതിവേഗ സെഞ്ചുറി
Saturday, October 7, 2023 7:43 PM IST
ന്യൂഡൽഹി: ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറി ഇനി ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ 49 പന്തിൽ സെഞ്ചുറി നേടിയാണ് മാർക്രം റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചത്.
54 പന്തിൽ 14 ഫോറും മൂന്ന് സിക്സും പറത്തിയ മാർക്രത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 428 എന്ന കൂറ്റൻ സ്കോർ ലങ്കയ്ക്ക് മുന്നിൽ പടുത്തുയർത്തി.
2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ അയർലൻഡിന്റെ കെവിൻ ഒബ്രിയൻ 50 പന്തിൽ നേടിയ സെഞ്ചുറിയായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഗ്ലെൻ മാക്സ്വെൽ 51 പന്തിലും എ.ബി.ഡിവില്ലിയേഴ്സ് 52 പന്തിലും വിശ്വപോരാട്ടത്തിൽ സെഞ്ചുറി കുറിച്ചിട്ടുണ്ട്.