പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് വധശിക്ഷ
Sunday, October 8, 2023 8:07 AM IST
പൽവാൾ: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ. പല്വാളിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020ലാണ് പെണ്‍കുട്ടി പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി പിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഒക്ടോബര്‍ മൂന്നിന് പ്രതിയെ പോലീസ് പിടികൂടി. സംഭവസമയം പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയായിരുന്നു.
ഡിഎന്‍എ പരിശോധനയില്‍ പിതാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭംധരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
ഇയാളില്‍ നിന്നും 15,000 രൂപ പിഴയായി ഈടാക്കാനും കോടതി വിധിച്ചു. കൂടാതെ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 7.5ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.