കൊല്ലത്ത് വീടിന് തീപിടിച്ചു
Sunday, October 8, 2023 6:55 PM IST
കൊല്ലം: കടപ്പാക്കടയിൽ വീടിന് തീപിടിച്ചു. കടപ്പാക്കട സ്വദേശി മറിയാമ്മ ജോണിന്റെ വീടിനാണ് തീപിടിച്ചത്.
ഫ്രിഡ്ജിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.