കര്‍ണാടകയില്‍ വാഹനാപകടം; കുട്ടി ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു
Tuesday, October 10, 2023 11:01 AM IST
ബംഗളൂരു: കര്‍ണാടകയിലെ ഹോസ്പേട്ടില്‍ നിയന്ത്രണം വിട്ട ട്രക്ക് കാറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.
ചിത്രദുര്‍ഗ-സോളാപൂര്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് എതിര് ദിശയിലൂടെ വന്ന കാറില്‍ ഇടിച്ചുകയറുകയായിരുന്നു.
ഇതിന് പിന്നാലെ പുറകില്‍നിന്ന് വന്ന ടിപ്പര്‍ ലോറിയും കാറിലേക്ക് ഇടിച്ചുകയറി. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ട്രക്കിനും ടിപ്പറിനും ഇടയില്‍ പെടുകയായിരുന്നു.
ട്രക്കിന്റെയും ടിപ്പറിന്റെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.