2024 നവംബറോടെ അതിദാരിദ്ര്യ രേഖയിലുള്ള 93 ശതമാനം കുടുംബങ്ങളേയും മോചിപ്പിക്കും: മുഖ്യമന്ത്രി
2024 നവംബറോടെ അതിദാരിദ്ര്യ രേഖയിലുള്ള 93 ശതമാനം കുടുംബങ്ങളേയും മോചിപ്പിക്കും: മുഖ്യമന്ത്രി
Thursday, October 12, 2023 7:40 PM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 64,000ല്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖയ്ക്ക് താഴെയുണ്ടെന്ന് സര്‍ക്കാര്‍ സര്‍വേയിലൂടെ വ്യക്തമായെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

"ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ വ്യക്തമായ മൈക്രോ പ്ലാന്‍ തയാറാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. 2024 നവംബര്‍ ഒന്നോടെ ഇതിലെ 93 ശതമാനം കുടുംബങ്ങളേയും അതിദാരിദ്ര്യ രേഖയില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യം'.

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്‍റേയും ഭരണ അവലോകനത്തിന്‍റേയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം കാണുക എന്നതാണ് ഇതിലൂടെ ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറി'.


ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതിയുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുമെന്നും തടസങ്ങള്‍ നേരിടുന്ന സ്ഥലങ്ങളിലെ ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<